ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2009നു സമാനമെന്നത് ശ്രദ്ധേയമായി. 2009ൽ തൂക്കുസഭയായിരുന്നു. അന്ന് ഭരണകക്ഷിയായ കോൺഗ്രസിനു കിട്ടിയത് 40 സീറ്റ്. ഇത്തവണ ഭരണകക്ഷിയായ ബിജെപിക്കു കിട്ടിയതും 40 സീറ്റ്. 2009ൽ പ്രധാന പ്രതിപക്ഷകക്ഷിയായ ഐഎൻഎൽഡിക്ക് 31 സീറ്റ് കിട്ടിയപ്പോൾ ഇത്തവണ പ്രധാന പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനു കിട്ടിയതും 31 സീറ്റ്.
2009ൽ കോൺഗ്രസിന് ഏഴു സ്വതന്ത്രരുടെ പിന്തുണ കിട്ടിയിരുന്നു. ഇത്തവണ സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാനാണു ബിജെപിയുടെ നീക്കം. 1996ലും ഹരിയാനയിൽ തൂക്കുസഭയായിരുന്നു. ബൻസിലാലിന്റെ ഹരിയാന വികാസ് പാർട്ടി 33 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെ ബൻസിലാൽ സർക്കാരുണ്ടാക്കി.
ഹരിയാനയിലെ ഫലം 2009നു സമാനം
12:19 AM Oct 26, 2019 | Deepika.com