അഹമ്മദാബാദ്: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ദിലീപ് പരീഖ്(82) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു. 1997 മുതൽ 1998 വരെയാണ് ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ശങ്കർ സിംഗ് വഗേല രൂപവത്കരിച്ച രാഷ്ട്രീയ ജനതാ പാർട്ടിയുടെ പ്രതിനിധിയായാണ് പരീഖ് മുഖ്യമന്ത്രിയായത്.
1990കളിൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം 1996ൽ ആർജെപിയിൽ ചേർന്നു. കോൺഗ്രസ് പിന്തുണയോടെയായിരുന്നു ശങ്കർ സിംഗ് വഗേല മുഖ്യമന്ത്രിയായത്. കോൺഗ്രസുമായി ഭിന്നതയിലായ വഗേല രാജിവച്ചതോടെ പരീഖ് മുഖ്യമന്ത്രിയാകുകയായിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി ദിലീപ് പരീഖ് അന്തരിച്ചു
12:09 AM Oct 26, 2019 | Deepika.com