ഗാന്ധിവധത്തിന്‍റെ രക്ഷാധികാരി സവർക്കർ: തുഷാർ ഗാന്ധി

12:09 AM Oct 26, 2019 | Deepika.com
മും​​ബൈ: വീ​​ർ സ​​വ​​ർ​​ക്ക​​ർ ഗാ​​ന്ധി​​വ​​ധ​​ത്തി​​ന്‍റെ ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യി​​രു​​ന്നു​​വെ​​ന്നു മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ ചെ​​റു​​മ​​ക​​ൻ തു​​ഷാ​​ർ ഗാ​​ന്ധി. ഗാ​​ന്ധി​​വ​​ധ​​ത്തി​​ൽ വി​​ചാ​​ര​​ണ നേ​​രി​​ട്ട സ​​വ​​ർ​​ക്ക​​റെ കോ​​ട​​തി വെ​​റു​​തെ വി​​ട്ടെ​​ങ്കി​​ലും നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ലെ​​ന്നു തു​​ഷാ​​ർ ഗാ​​ന്ധി പ​​റ​​ഞ്ഞു. വീ​​ർ സ​​വ​​ർ​​ക്ക​​റി​​നു ഭാ​​ര​​ത​​ര​​ത്ന ന​​ല്ക​​ണ​​മെ​​ന്നു ബി​​ജെ​​പി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു തു​​ഷാ​​ർ​​ഗാ​​ന്ധി.