സി​എം​എ​സ് കോ​ള​ജിൽ പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​ം

10:41 PM Oct 21, 2017 | Deepika.com
കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ​യും എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​യം നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​വും ച​രി​ത്ര സെ​മി​നാ​റു​ക​ളും 27 മു​ത​ൽ 29 വ​രെ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ന​ട​ത്തും. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ബോ​ബി​ൻ ജെ. ​മ​ണ്ണ​നാ​ലി​ന്‍റെ പു​രാ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​മാ​ണ് പ്ര​ദ​ർ​ശ​ത്തി​ലു​ള്ള​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സാ​മ്രാ​ജ്യ​ങ്ങ​ളി​ലെ​യും നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ​യും നാ​ണ​യ​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, മു​ദ്ര​ക​ൾ, പു​രാ​രേ​ഖ​ക​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. പ​ശ്ചി​മ ക്ഷ​ത്ര​പ, ഗു​പ്ത, പ​ല്ല​വ, സു​ൽ​ത്താ​ൻ, മു​ഗ​ൾ, ടി​പ്പു, വേ​ണാ​ട്, കൊ​ങ്ങു​ചേ​ര, വൊ​ഡ​യാ​ർ, നാ​യ്ക്ക​ർ, തി​രു​വി​താം​കൂ​ർ, കൊ​ച്ചി നാ​ണ​യ​ങ്ങ​ളെ കൂ​ടാ​തെ സം​ഘ​കാ​ല പാ​ണ്ഡ്യ​രാ​ജാ​വാ​യി​രു​ന്ന പെ​രു​വ​ഴു​തി​യു​ടെ പേ​ര് ആ​ലേ​ഖ​നം ചെ​യ്ത നാ​ണ​യ​വും പ്ര​ത്യേ​ക​ത​യാ​ണ്.

ടി​പ്പു​സു​ൽ​ത്താ​ൻ പു​തി​യ ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങി​ന്‍റെ വി​വ​ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത ചു​രി​ക, വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ലെ മ​ന്ത്രി​യു​ടെ ഉ​ട​വാ​ൾ, പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ ശി​വ​ഗം​ഗ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള​രി എ​ന്ന ഇ​ന്ത്യ​ൻ ബൂ​മ​റാ​ങ്, ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ആം​പ്യു​ട്ടേ​ഷ​ൻ കി​റ്റ്, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ കൈ​യൊ​പ്പോ​ടു കൂ​ടി​യ ഫോ​ട്ടോ തു​ട​ങ്ങി​യ​വ​യും ശേ​ഖ​ര​ത്തി​ലു​ണ്ട്.

പു​രാ​രേ​ഖ​ക​ളി​ൽ കോ​ട്ട​യം പ​ട്ട​ണ​ത്തി​ലെ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന വ​യ​സ്ക​ര​മൂ​സ് സ​ർ​ക്കാ​രി​ന് കൈ​മാ​റി​യ​തി​ന്‍റെ രേ​ഖ പ്ര​ത്യേ​കം ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നു. പ്ര​ദ​ർ​ശ​നം ച​രി​ത്ര​കാ​ര​ൻ ഡോ.​എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് ഗ്രേ​റ്റ് ഹാ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ആ​റു വ​രെ​യാ​ണു പ്ര​ദ​ർ​ശ​നം. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. 27, 28 തീ​യ​തി​ക​ളി​ൽ ച​രി​ത്ര സെ​മി​നാ​റു​ക​ളി​ൽ ച​രി​ത്ര​കാ​ര​ൻ​മാ​രും പു​രാ​വ​സ്തു​ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ക്കും.