മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലേക്കും ഹരിയാനയിൽ 90 മണ്ഡലങ്ങളിലേക്കുമാണു തെരഞ്ഞടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസ്-എൻസിപി സഖ്യത്തിന് 2014ലെ സീറ്റുപോലും നിലനിർത്താനാവില്ലെന്നാണു പ്രവചനം. ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ തൂക്കുസഭയായിരിക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നു പ്രഖ്യാപിക്കും. മഹാരാഷ്ട്രയിലെ സത്താറ, ബിഹാറിലെ സമസ്തിപുർ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
മഹാരാഷ്ട്ര, ഹരിയാന ഫലം ഇന്ന്
12:06 AM Oct 24, 2019 | Deepika.com