ഇന്ത്യ-ചൈന അതിർത്തിയിൽ 25 പോസ്റ്റുകൾ സ്ഥാപിച്ചു
12:06 AM Oct 24, 2019 | Deepika.com
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ഐടിബിപി 25 പുതിയ ബോർഡർ പോസ്റ്റുകൾ സ്ഥാപിച്ചു. ചൈന അതിർത്തിയിലെ അവസാന പോസ്റ്റിലേക്കു സൈനിക നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയും ചൈനയുമായി 3,488 കിലോമീറ്റർ അതിർത്തിയുണ്ട്. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ആണ് ഈ അതിർത്തി കാക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പുതിയ 25 പോസ്റ്റുകൾ സ്ഥാപിച്ചു. ഐടിബിപിയുടെ സ്ഥാപിത ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ എസ്.എസ്. ദേശ്വാൽ പറഞ്ഞു.