ജാർഖണ്ഡിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ
12:06 AM Oct 24, 2019 | Deepika.com
റാഞ്ചി: ജാർഖണ്ഡിൽ അഞ്ചു പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് എംഎൽഎമാരായ സുഖ്ദേവ് ഭഗത്, മനോജ് യാദവ്, ജെഎംഎമ്മിലെ കുനാൽ സാരംഗി, ജയ്പ്രകാശ് ഭായ് പട്ടേൽ, സ്വതന്ത്ര എംഎൽഎ ഭാനു പ്രതാപ് സാഹി എന്നിവരാണു ബിജെപിയിൽ ചേർന്നത്. ഇതോടെ 81 അംഗ സഭയിൽ ബിജെപിക്ക് 48 പേരായി. 2015 ഫെബ്രുവരിയിൽ ആറു ജാർഖണ്ഡ് വികാസ് മോർച്ച(പ്രജാതാന്ത്രിക്) എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.