ന്യൂഡൽഹി: ഹരിയാനയിൽ തൂക്കുസഭയെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. 90 അംഗ സഭയിൽ ബിജെപി 32-44 സീറ്റുകളും കോണ്ഗ്രസ് 30-42 സീറ്റുകളും നേടുമെന്നാണു പ്രവചനം. ജെജെപി 6-10 സീറ്റുകളും മറ്റുള്ളവർ 6-10 സീറ്റുകളും നേടുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം. ബിജെപി വൻ വിജയം നേടുമെന്നായിരുന്നു മറ്റെല്ലാ ഏജൻസികളുടെയും പ്രവചനം.
ബിജെപി 33 ശതമാനം വോട്ടും കോണ്ഗ്രസ് 32 ശതമാനം വോട്ടും നേടുമെന്നാണ് ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ പ്രവചനം. ജെജെപി 14 ശതമാനം വോട്ടും മറ്റുള്ളവർ 21 ശതമാനം വോട്ട് നേടും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 45 സീറ്റാണ്. 2014ൽ ബിജെപി 47ഉം കോണ്ഗ്രസ് 15ഉം സീറ്റുകളാണു നേടിയത്.
ഹരിയാനയിൽ തൂക്കുസഭയെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ പ്രവചനം
12:29 AM Oct 23, 2019 | Deepika.com