കൽക്കി ഭഗവാനെ ചോദ്യം ചെയ്തേക്കുമെന്ന് ആദായ നികുതി വകുപ്പ്
12:01 AM Oct 23, 2019 | Deepika.com
ചെന്നൈ: ആൾദൈവം കൽക്കി ഭഗവാന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 600 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. ആറു ദിവസം നീണ്ട റെയ്ഡ് തിങ്കളാഴ്ചയാണ് അവസാനിച്ചത്. കൽക്കി ഭഗവാനെ ചോദ്യംചെയ്തേക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.