ടിഎസ്ആർടിസി സമരം 17 ദിവസം പിന്നിട്ടു
10:10 PM Oct 21, 2019 | Deepika.com
ഹൈദരാബാദ്: തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (ടിഎസ്ആർടിസി) സമരം 17-ാം പിന്നിട്ടതോടെ യാത്രക്കാർ കൂടുതൽ ദുരിതത്തിലായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജോലിക്കാർ ന അനിശ്ചിതകാല സമരം നടത്തുന്നത്. കോർപറേഷനെ ഗവൺമെന്റുമായി ലയിപ്പിക്കണമെന്നാണ് സമരം നടത്തുന്നവരുടെ പ്രധാന ആവശ്യം. സമരത്തിനിടെ യാത്രക്കാരുടെ സൗകര്യത്തിനായി കോർപറേഷൻ നടത്തിയ നടപടികളൊന്നും വിജയിച്ചില്ല.