അയോധ്യ: ഒത്തുതീർപ്പു നിർദേശങ്ങൾ തള്ളി മുസ്‌ലിം സംഘടനകൾ

12:38 AM Oct 19, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സി​ൽ മ​ധ്യ​സ്ഥസ​മി​തി ത​യാ​റാ​ക്കി​യ ഒ​ത്തു​തീ​ർ​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. കേ​സി​ലെ എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യ​ല്ല ഒ​ത്തു​തീ​ർ​പ്പു നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ൽ, ത​ർ​ക്ക​ഭൂ​മി​യു​ടെ അ​വ​കാ​ശ​ത്തി​ൽ നി​ന്നു പി​ന്മാ​റാ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ഷാ​ഹി​ദ് റി​സ്‌​വി നി​ല​പാ​ട് അ​റി​യി​ച്ച​തി​നെ​യും എ​തി​ർ​ക്കു​ന്നു. ആ​റ് മു​സ്‌​ലിം ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു ത​യാ​റാ​ക്കി​യ പ്ര​സ്താ​വ​ന സു​പ്രീംകോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്തു.

പി​ന്മാ​റാ​ൻ ത​യാ​റാ​ണെ​ന്നു സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് മ​ധ്യ​സ്ഥ സ​മി​തി​യെ അ​റി​യി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ത​ങ്ങ​ളെ അ​ന്പ​ര​പ്പി​ച്ചു. സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് അ​ത്ത​ര​ത്തി​ലൊ​രു ഒ​ത്തു​തീ​ർ​പ്പ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​ വ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ മ​ധ്യ​സ്ഥ സ​മി​തി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ത് കേ​സി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ള​ല്ലാ​ത്ത​വ​രാ​ണ്. പ്ര​ധാ​ന ഹി​ന്ദു ക​ക്ഷി​ക​ളും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല-അവർ വിശദീകരിച്ചു.