ന്യൂഡൽഹി: ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപടികളുടെ കോ-ഓർഡിനേറ്റർ പ്രതീക് ഹജേലയെ അടിയന്തരമായി മധ്യപ്രദേശിലേക്കു സ്ഥലംമാറ്റാൻ കേന്ദ്രസർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. എന്നാൽ, സ്ഥലം മാറ്റത്തിന്റെ കാരണമെന്തെന്നു വ്യക്തമാക്കാൻ കോടതി തയാറായില്ല.
ആസാമിലെ എൻആർസി പട്ടിക സുപ്രീംകോടതിയുടെ നിർദേശപ്രകാരം പ്രസിദ്ധപ്പെടുത്തിയത് ആസാം- മേഘാലയ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രതീക് ഹലേജയുടെ നേതൃത്വത്തിലായിരുന്നു. ഇതിനു പിന്നാലെ ഹജേലയുടെ ജീവനു ഭീഷണിയുണ്ടെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എൻആർസി കോ-ഓർഡിനേറ്ററെ സ്ഥലംമാറ്റാൻ സുപ്രീംകോടതി നിർദേശം
12:13 AM Oct 19, 2019 | Deepika.com