ഹരിയാനയിലെ റാലിയിൽ സോണിയയ്ക്കു പകരം രാഹുൽ
12:13 AM Oct 19, 2019 | Deepika.com
ന്യൂഡൽഹി: ഹരിയാനയിലെ മഹേന്ദ്രഗഡിൽ തെരഞ്ഞെടുപ്പു റാലിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തില്ല. പകരം രാഹുൽ ഗാന്ധി റാലിയെ അഭിസംബോധന ചെയ്തു. ഒഴിവാക്കാനാവാത്ത കാരണങ്ങൾകൊണ്ടാണു സോണിയ വിട്ടുനിന്നതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.