ഹിസാർ: കാഷ്മീർ വിഷയം മുൻനിർത്തി കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് ഹരിയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു റാലി.
ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പാക്കിസ്ഥാൻ എതിർക്കുന്നു. പാക്കിസ്ഥാന്റെ എതിർപ്പിനു പിന്തുണയേകുന്ന നിലപാടാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ പാക്കിസ്ഥാനും കോൺഗ്രസും തമ്മിലുള്ള "രസതന്ത്രം' എന്താണെന്നു തെരഞ്ഞെടുപ്പു റാലിയിൽ മോദി ചോദിച്ചു.
രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീരജവാൻമാരെ കോൺഗ്രസ് സ്മരിക്കണം. രാഷ്ട്രീയത്തിനും അതീതമായി ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനാണ് തങ്ങളുടെ ശ്രമം.
സോനിപത്തിലെയും ഹരിയാനയിലെയും ജനങ്ങളുടെ വികാരം മനസിലാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. ജമ്മു-കാഷ്മീരിന്റെ വികസനങ്ങൾക്കു വിഘാതമായിനിന്ന നിയമമാണ് കേന്ദ്രസർക്കാർ 70 വർഷങ്ങൾക്കുശേഷം ഓഗസ്റ്റ് അഞ്ചിന് നീക്കിയത്.
കോൺഗ്രസ് നിലപാടുകളെല്ലാംതന്നെ പാക്കിസ്ഥാനു സഹായകമാകുന്ന തരത്തിലുള്ളതാണെന്നും മോദി കുറ്റപ്പെടുത്തി.
പാക്കിസ്ഥാനും കോൺഗ്രസും തമ്മിലുള്ള "രസതന്ത്രം' എന്തെന്ന് മോദി
11:23 PM Oct 18, 2019 | Deepika.com