ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
11:23 PM Oct 18, 2019 | Deepika.com
കോയന്പത്തൂർ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്കൂൾ വിദ്യാർഥിനി മരിച്ചു. പുലിയക്കുളം പെരിയാർ നഗർ ബാബുവിന്റെ മകൾ ദീപിക (10)യാണ് മരിച്ചത്. കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടോടെ മരിച്ചു. മരുതൂർ ഗവ. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.