മാതമംഗലം: എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സ്കൂൾ എഡിഎസ് തല റിസോഴ്സ് പേഴ്സൺമാരുടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് കുറ്റൂർ സാംസ്കാരിക നിലയത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമേശൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എൻ.പി. ഭാർഗവൻ, മുൻ പ്രസിഡന്റ് ദാക്ഷായണി, സിഡിഎസ് ചെയർപേഴ്സൺ ലൈല എന്നിവർ പ്രസംഗിച്ചു. പി.പി. ദാമോദരൻ, രമ്യ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പരിശീലന പരിപാടിക്ക് തുടക്കമായി
02:12 AM Oct 20, 2017 | Deepika.com