ദേശീയ ആരോഗ്യ കോണ്‍ഫറൻസിനു തുടക്കമായി

12:45 AM Oct 18, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കാ​ത്ത​ലി​ക് ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​തി​നേ​ഴാ​മ​ത് ദേ​ശീ​യ ആ​രോ​ഗ്യ കോ​ണ്‍ഫ​റ​ൻ​സി​ന് ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​യൊ​ട്ടാ​കെ നി​ന്നും മു​ന്നൂ​റി​ല​ധി​കം ആ​ശു​പ​ത്രി​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കോ​ണ്‍ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

1943ൽ ​സി​സ്റ്റ​ർ ഡോ. ​മേ​രി ന്തോ​വ​റി സ്ഥാ​പി​ച്ച കാ​ത്ത​ലി​ക് ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ ശൃം​ഖ​ല​യാ​ണ്. അ​സോ​സി​യേ​ഷ​നി​ൽ ഇ​തി​നോ​ട​കം 3500 അം​ഗ​ത്വ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​അ​നി​ൽ തോ​മ​സ് കൂ​ട്ടോ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ബി​ഷ​പ് ഡോ. ​പ്ര​കാ​ശ് മ​ല്ല​വാ​ര​പ്പ് പ​താ​ക ഉ​യ​ർ​ത്തി.