ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി.
ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങൾ, അടച്ചിടൽ, അറസ്റ്റുകൾ തുടങ്ങിയ സംബന്ധിച്ച റിപ്പോർട്ടു വൈകുന്നതിൽ കേന്ദ്രത്തെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തു. ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തോട് പ്രതികരിച്ചത്. റിപ്പോർട്ട് വൈകിക്കുന്നത് കേന്ദ്ര സർക്കാർ കരുതിക്കൂട്ടി ചെയ്യുന്നത് ആണോ എന്ന് കോടതി ചോദിച്ചു. റിപ്പോർട്ട് വച്ചില്ലെങ്കിൽ സർക്കാർ അതിനുള്ള കാരണം ചൂണ്ടിക്കാട്ടി പ്രത്യേക സത്യവാങ്മൂലം നൽകേണ്ടി വരുമെന്നും കോടതി പറഞ്ഞു. കേസ് ഒക്ടോബർ 25ലേക്ക് മാറ്റി.
ജമ്മു കാഷ്മീർ: കേന്ദ്രത്തിനു സുപ്രീംകോടതി ശാസന
01:38 AM Oct 17, 2019 | Deepika.com