ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി
01:37 AM Oct 17, 2019 | Deepika.com
അലിഗഡ്: ഉത്തർപ്രദേശിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. മുഹമ്മദ് ഫാറൂഖ് ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ എട്ടോടെ അലിഗഡിലെ ഷംഷാദ് മാർക്കറ്റിനു സമീപമുള്ള ഫാറുഖിന്റെ ഓഫീസിലെത്തി അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഭൂമി ഇടപാടിലെ തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.