മുംബൈ: മോഷ്ടിക്കാൻവേണ്ടി ശ്രദ്ധ തിരിച്ചുവിടുന്ന പോക്കറ്റടിക്കാരന്റെ അതേ തന്ത്രമാണ് മോദി പ്രയോഗിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചില വ്യവസായികളുടെ ഉച്ചഭാഷിണിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ വിദർഭയിൽ തെരഞ്ഞെടുപ്പു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ചന്ദ്രയാൻ പദ്ധതിയെക്കുറിച്ചും ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ചുമൊക്കെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം നിശബ്ദത പാലിക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതും ചെറുകിട വ്യവസായികളുടെയും കർഷകരുടെയും നടുവൊടിച്ചുവെന്നു രാഹുൽ പറ ഞ്ഞു.
മോദിയുടേത് പോക്കറ്റടിക്കാരന്റെ തന്ത്രമെന്ന് രാഹുൽ ഗാന്ധി
12:19 AM Oct 16, 2019 | Deepika.com