കാഷ്മീരിൽ ഇന്റർനെറ്റില്ലാതെ പോസ്റ്റ്-പെയ്ഡ് മൊബൈൽ സേവനം പുനഃസ്ഥാപിച്ചു
01:01 AM Oct 15, 2019 | Deepika.com
ശ്രീനഗർ: 72 ദിവസങ്ങൾക്കു ശേഷം കാഷ്മീർ ജനതയുടെ ജീവിതത്തിലേക്ക് മൊബൈൽ ഫോൺ തിരികെ എത്തി. സർക്കാർ നിയന്ത്രണം പിൻവലിച്ചതിനെത്തുടർന്ന് ഇന്റർനെറ്റ് സൗകര്യം ഇല്ലാതെ പോസ്റ്റ്-പെയ്ഡ് മൊബൈൽ സേവനം പുനഃസ്ഥാപിച്ചു. കേന്ദ്രസർക്കാർ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതലാണ് മൊബൈൽ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.