പാക് ആക്രമണം; കാഷ്മീരിൽ ജവാനു വീരമൃത്യു
01:11 AM Oct 14, 2019 | Deepika.com
ശ്രീനഗർ: കാഷ്മീർ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ജവാൻ വീരമൃത്യു വരിച്ചു. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലായിരുന്നു ആക്രമണം. പരിക്കേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.