‘ഗാ​​ന്ധി​​​ജി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത് എ​​​ങ്ങ​​​നെ‍‍?’ ഗുജറാത്തിൽ സ്കൂൾ പരീക്ഷയ്ക്ക് ഗാന്ധിജിയെ അധിക്ഷേപിക്കുന്ന ചോദ്യപേപ്പർ

01:11 AM Oct 14, 2019 | Deepika.com
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വ് മ​​​ഹാ​​​ത്മ​​​ജി​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ചോ​​​ദ്യ​​​വു​​​മാ​​​യി ഗു​​​ജ​​​റാ​​​ത്തി​​​ലെ സ്കൂ​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കു ചോ​​​ദ്യ​​​പേ​​​പ്പ​​​ർ. മ​​​ഹാ​​​ത്മ​​​ജി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത് എ​​​ങ്ങ​​​നെ​​​ എന്ന വി​​​വാ​​​ദ​​​ചോ​​​ദ്യം ത​​​യാ​​​റാ​​​ക്കി​​​യ​​​തു സ്വ​​​കാ​​​ര്യ​​​സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റാ​​​ണെ​​​ന്ന ന്യാ​​​യ​​​ത്താ​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച് കൈ​​​ക​​​ഴു​​​കു​​​ക​​​യാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ്. “സു​​​ഫ​​​ലാം ശാ​​​ല വി​​​കാ​​​സ് സ​​​ങ്കു​​​ൽ” എ​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ലെ ഒ​​​ന്പ​​​താം​​​ ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക്ലാ​​​സ്പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ലാ​​​ണു വി​​​വാ​​​ദ​​​ചോ​​​ദ്യം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യം​​​ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് സ്കൂ​​​ളു​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചേ​​​ർ​​​ന്നു ഗാ​​​ന്ധി​​​ന​​​ഗ​​​ർ കേ​​​ന്ദ്ര​​​മാ​​​യി ത​​​ട്ടി​​​ക്കൂ​​​ട്ടി​​​യ സം​​​വി​​​ധാ​​​ന​​​മാ​​​ണ് സു​​​ഫ​​​ലാം ശാ​​​ല വി​​​കാ​​​സ് സ​​​ങ്കു​​​ൽ എ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

ഒ​​​ന്പ​​​താം​​​ ക്ലാ​​​സി​​​ലെ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ൽ ഗാ​​​ന്ധി​​​നി​​​ന്ദ​​​യാ​​​ണെ​​​ങ്കി​​​ൽ പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സി​​​ലെ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ൽ മ​​​ദ്യ​​​വി​​​ല്പ​​​ന വ​​​ർ​​​ധി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​നു പ​​​രാ​​​തി എ​​​ഴു​​​താ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ദ്യ​​​പ​​​ർ സൃ​​​ഷ്ടി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും പോ​​​ലീ​​​സി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ചോ​​​ദ്യ​​​ത്തി​​​ലു​​​ണ്ട്. ര​​​ണ്ടു ചോ​​​ദ്യ​​​ങ്ങ​​​ളും തീ​​​ർ​​​ത്തും ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്നും സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നും ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ ഭ​​​ര​​​ത് വേ​​​ദാ​​​ർ പ​​​റ​​​ഞ്ഞു. സ്കൂ​​​ൾ മാ​​​ന​​​ജ്മെ​​​ന്‍റ് ത​​​ന്നെ​​​യ​​​ാണ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.