രാഹുൽ കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചുവരണം: സൽമാൻ ഖുർഷിദ്

12:23 AM Oct 14, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തി​രി​ച്ചു​വ​ര​ണ​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്. ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റി​ലൂ​ടെ​യാ​ണ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. വ്യ​ക്തി​പ​ര​മാ​യി ന​ന്ദി​യു​ള്ള​തി​നാ​ലും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​വും ച​രി​ത്ര​വും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ലു​മാ​ണ് താ​ൻ ഗാ​ന്ധി കു​ടും​ബ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​നു പി​ന്നാ​ലെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നു രാ​ഹു​ലി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഇ​റ​ങ്ങി​പ്പോ​ക്ക് പാ​ർ​ട്ടി​യെ ശൂ​ന്യ​ത​യി​ലേ​ക്കു ത​ള്ളി​വി​ട്ടെ​ന്നും അ​തു​മൂ​ലം പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​നാ​യി​ല്ലെ​ന്നും സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ കോ​ണ്‍ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര, ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബി​ജെ​പി​ക്കെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​ന്‍റെ പു​തി​യ പ്ര​സ്താ​വ​ന. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ങ്കി​ൽ ന​മ്മ​ൾ വ​ലി​യ യു​ദ്ധം ന​യി​ക്കേ​ണ്ടി​വ​രും. മാ​ധ്യ​മ​ങ്ങ​ളും എ​തി​രാ​ളി​ക​ളും രാ​ഹു​ലി​നെ വി​മ​ർ​ശി​ക്കു​ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി ന​മ്മു​ടെ നേ​താ​വാ​ണ്. അ​ദ്ദേ​ഹം വീ​ണ്ടും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.

ന​മു​ക്കെ​ല്ലാം പ്ര​ചോ​ദ​ന​മാ​യി സോ​ണി​യാ ഗാ​ന്ധി​യും ഉ​ണ്ടാ​ക​ണം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക​മാ​യ നി​ശ​ബ്ദ​ത ന​ല്ല​താ​ണ്. എ​ന്നാ​ൽ, ന​മ്മു​ടെ ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ടതും ​ആ​വ​ശ്യ​മാ​ണ്. ബി​ജെ​പി​ക്കെ​തി​രേ വി​മ​ർ​ശി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ക​ണ​മെ​ങ്കി​ൽ അ​വ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ ആ​ദ​ർ​ശ​ത്തെ ന​മ്മ​ൾ ഉ​ണ്ടാ​ക്ക​ണം. ച​ത്ത മീ​നു​ക​ൾ മാ​ത്ര​മാ​ണ് ഒ​ഴു​ക്കി​നൊ​പ്പം പോ​കു​ക എ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ലെ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു.