ഭീകരതയ്ക്കെതിരേ പോരാടാൻ സാധിക്കുന്നില്ലെങ്കിൽ ഇന്ത്യ സഹായിക്കാം: പാക്കിസ്ഥാനോട് രാജ്നാഥ് സിംഗ്

12:07 AM Oct 14, 2019 | Deepika.com
ച​​​ണ്ഡി​​​ഗ​​​ഡ്: ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നു സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ന്ത്യ സ​​​ഹാ​​​യി​​​ക്കാ​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്. ഹ​​രി​​യാ​​ന​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യി​​ൽ‌ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​നു മു​​ന്നി​​ൽ ഒ​​രു നി​​ർ​​ദേ​​ശം വ​​യ്ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ക​​യാ​​ണ്. ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ പോ​​രാ​​ടു​​ന്ന​​തി​​നെ ഗൗ​​ര​​വ​​മാ​​യി കാ​​ണു​​ന്നു​​ണ്ടെ​​ങ്കി​​ൽ വേ​​ണ്ട സ​​ഹാ​​യം ന​​ല്കാ​​ൻ ഞ​​ങ്ങ​​ൾ ത​​യാ​​റാ​​ണ്. -രാ​​ജ്നാ​​ഥ് സിം​​ഗ് പ​​റ​​ഞ്ഞു.

കാ​​ഷ്മീ​​രി​​നെ പാ​​ക്കി​​സ്ഥാ​​ൻ മ​​റ​​ന്നേ​​ക്കൂ. ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ സ​​ത്യ​​സ​​ന്ധ​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ നി​​ങ്ങ​​ളു​​ടെ രാ​​ജ്യം ശി​​ഥി​​ല​​മാ​​കും.​​ഇ​​തു ത​​ട​​യാ​​ൻ ലോ​​ക​​ത്ത് ഒ​​രു ശ​​ക്തി​​ക്കും ക​​ഴി​​യി​​ല്ല. കാ​​ഷ്മീ​​ർ ഞ​​ങ്ങ​​ളു​​ടെ അ​​വി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​ണ്.

കാ​​ഷ്മീ​​രി​​നെ​​ക്കു​​റി​​ച്ച് പാ​​ക്കി​​സ്ഥാ​​ൻ ചി​​ന്തി​​ക്കു​​ക പോ​​ലും വേ​​ണ്ട. അ​​തി​​നു നി​​ങ്ങ​​ൾ വി​​ല കൊ​​ടു​​ക്കേ​​ണ്ടി വ​​രും. 1947ൽ ​​നി​​ങ്ങ​​ൾ ഇ​​ന്ത്യ​​യെ ര​​ണ്ടാ​​ക്കി. 1971ൽ ​​പാ​​ക്കി​​സ്ഥാ​​ൻ ര​​ണ്ടാ​​യി-​​രാ​​ജ്നാ​​ഥ് സിം​​ഗ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.