ആർമി ഏവിയേഷൻ കോറിനു രാഷ്ട്രപതി കളർ സമ്മാനിച്ചു
12:52 AM Oct 11, 2019 | Deepika.com
നാസിക്: പ്രശസ്തമായ പ്രസിഡന്റ് കളർ ആർമി ഏവിയേഷൻ കോറിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ആർമി ഏവിയേഷൻ കോർ നടത്തുന്ന സുത്യർഹ സേവനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രശംസിച്ചു.