സൂറത്ത്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ അപകീർത്തിക്കേസിൽ ഗുജറാത്ത് കോടതിയിൽ ഹാജരായി. കള്ളന്മാർക്കെല്ലാം മോദിയുടെ പേരാണെന്ന രാഹുലിന്റെ വിവാദ പരാമർശത്തിന്റെ പേരിലെടുത്ത കേസിൽ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണു ഹാജരായത്.
കുറ്റം നിഷേധിച്ച രാഹുൽ ഇനി കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ കോടതി പിന്നീട് തീരുമാനമെടുക്കും.
സൂറത്ത് വെസ്റ്റിൽനിന്നുള്ള ബിജെപി നിയമസഭാംഗം പുർനേഷ് മോദിയാണ് പരാതിക്കാരൻ.
രാഹുലിന്റെ പരാമർശം മോദി സമുദായത്തെ മൊത്തം ആക്ഷേപിക്കുന്നതിനു തുല്യമാണെന്ന് പരാതിയിൽ പറയുന്നു.
അപകീർത്തിക്കേസിൽ രാഹുൽഗാന്ധി കോടതിയിൽ ഹാജരായി
12:03 AM Oct 11, 2019 | Deepika.com