അ​​​​ധി​​​​കാ​​​​ര​​​​ത്തോ​​​​ടു നി​​​​ർ​​​​വി​​​​കാ​​​​ര​​​​ത പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കേ ന​​​​ല്ല നേ​​​​താ​​​​വാ​​​​കാ​​​​ൻ ക​​​​ഴി​​​​യൂ: ഡോ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ജേ​​​​ക്ക​​​​ബ്

12:21 AM Oct 19, 2017 | Deepika.com
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​ധി​​​​കാ​​​​ര​​​​ത്തോ​​​​ടും പ​​​​ണ​​​​ത്തോ​​​​ടും നി​​​​ർ​​​​വി​​​​കാ​​​​ര​​​​ത പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കേ ന​​​​ല്ല നേ​​​​താ​​​​വാ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യു​​​​ള്ളൂവെന്ന് മു​​​​ൻ ഡി​​​​ജി​​​​പി ഡോ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ജേ​​​​ക്ക​​​​ബ് . സ​​​​ർ​​​​ഗ​​​​ക്ഷേ​​​​ത്ര പ്രഫ​​​​ഷ​​​​ണ​​​​ൽ ഫോ​​​​റ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ലീ​​​​ഡേ​​​​ഴ്സ് മീ​​​​റ്റ് 2017-ൽ പരിശീലന പരിപാടി നയിക്കുക യായിരുന്നു അദ്ദേഹം. ദീ​​​​ർ​​​​ഘ വീ​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​വേ​​​​ണ്ട​​​​തെ​​​​ന്നും നേ​​​​തൃ​​​​സി​​​​ദ്ധി​​​​ക​​​​ൾ ക്ര​​​​മാ​​​​നു​​​​ഗ​​​​ത​​​​മാ​​​​യി വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​വാ​​​​ൻ യ​​​​ത്നി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. നേ​​​​തൃ​​​​ത്വം സ​​​​മൂ​​​​ഹ​​​​നന്മയ്ക്ക് എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ലീ​​​​ഡേ​​​​ഴ്സ് മീ​​​​റ്റി​​​​ന്‍റെ മു​​​​ദ്രാ​​​​വാ​​​​ക്യം.

പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഫോ​​​​റം പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​ആ​​​​ന്‍റ​​​​ണി തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സ​​​​ർ​​​​ഗ​​​​ക്ഷേ​​​​ത്ര ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ട്ടി​​​​ച്ചി​​​​റ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​ല​​​​ക്സ് പ്രാ​​​​യി​​​​ക്ക​​​​ളം, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ വി.​​​​ജെ. ലാ​​​​ലി, സ​​​​ർ​​​​ഗ​​​​ക്ഷേ​​​​ത്ര ക​​​​ണ്‍​വീ​​​​ന​​​​ർ ജി​​​​ജി കോ​​​​ട്ട​​​​പ്പു​​​​റം, സെ​​​​ക്ര​​​​ട്ട​​​​റി വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി, റോ​​​​യി തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത്, മു​​​​നി​​​​സി​​​​പ്പ​​​​ൽ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, രാ​​​​ഷ്ട്രീ​​​​യ, സാ​​​​മൂ​​​​ഹി​​​​ക, മ​​​​ത, സ​​​​മു​​​​ദാ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​ക്ക​​​​ൾ, സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, റ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, കു​​​​ടും​​​​ബ​​​​ശ്രീ, സ്കൂ​​​​ൾ,കോ​​​​ള​​​​ജ്, വി​​​​വി​​​​ധ ക്ല​​​​ബ്ബുക​​​​ൾ, സ്ത്രീ, ​​​​യു​​​​വ​​​​ജ​​​​ന, വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ, ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, വ്യാ​​​​പാ​​​​രി​​​​ക​​​​ൾ, വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പങ്കെടുത്തു.
സി.​​​​ജെ. ജോ​​​​സ​​​​ഫ്, ജോ​​​​ർ​​​​ജ് വ​​​​ർ​​​​ക്കി, തോ​​​​മ​​​​സു​​​​കു​​​​ട്ടി പി.​​​​കെ., സി​​​​ബി​​​​ച്ച​​​​ൻ ത​​​​ര​​​​ക​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ, ജോ​​​​ർ​​​​ജ് ക​​​​ല്ല​​​​റ​​​​യ്ക്ക​​​​ൽ, ജോ​​​​സു​​​​കു​​​​ട്ടി കു​​​​ട്ടം​​​​പേ​​​​രൂ​​​​ർ, ജോ​​​​ണി​​​​ക്കു​​​​ട്ടി സ്ക​​​​റി​​​​യ, ഡോ. ​​​​ജ​​​​യിം​​​​സ് മ​​​​ണി​​​​മ​​​​ല, മ​​​​റ്റ​​​​പ്പ​​​​ള്ളി ശി​​​​വ​​​​ശ​​​​ങ്ക​​​​ര​​​​പ്പി​​​​ള്ള, എം.​​​​എ. ദേ​​​​വ​​​​സ്യാ, വി​​​​ജി ഫി​​​​ലി​​​​പ്പ്, പി.​​​​എ. നൗ​​​​ഷാ​​​​ദ്,കെ.​​​​വി. മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ, ഷൈ​​​​നി ജോ​​​​ണ്‍​സ​​​​ണ്‍, സോ​​​​ജ​​​​ൻ പ്ലാ​​​​പ്പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.