ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം കൂട്ടി. ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയാണു വർധന. ഇതോടെ 12ൽ നിന്ന് 17 ശതമാനമായി ക്ഷാമബത്ത ഉയർന്നു. പെൻഷൻകാർക്കുള്ള ഡിഎയും അഞ്ചു ശതമാനം കൂട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണു ക്ഷാമബത്ത കൂട്ടാൻ തീരുമാനിച്ചത്. രാജ്യത്തെ 49.93 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 65.26 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര വാർത്താവിതരണ, വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ഡേക്കർ അറിയിച്ചു.
ജോർജ് കള്ളിവയലിൽ
കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 5 ശതമാനം കൂട്ടി
12:34 AM Oct 10, 2019 | Deepika.com