മൺസൂൺ മഴ: രാജ്യത്ത് മരിച്ചത് 2,120 പേർ
12:19 AM Oct 10, 2019 | Deepika.com
ന്യൂഡൽഹി: മൺസൂണിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് മരിച്ചത് 2,120 പേർ. 22 സംസ്ഥാനങ്ങളിലെ 25 ലക്ഷം പേർ കെടുതികൾക്കിരയായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണു കണക്കുകൾ പുറത്തുവിട്ടത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പേർ മരിച്ചത്-399. ബംഗാളിൽ 227 പേർ മരിച്ചു. കേരളത്തിൽ 181 പേർ മരിച്ചു. 15 പേരെ കാണാതായി.