ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികളെ പാട്ട് കേൾപ്പിക്കണമെന്ന് എൻസിഇആർടി

12:19 AM Oct 10, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വേ​ള​ക​ൾ ആ​ന​ന്ദ​ക​ര​മാ​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളെ പാ​ട്ട് കേ​ൾ​പ്പി​ക്ക​ണ​മെ​ന്ന് എ​ൻ​സി​ഇ​ആ​ർ​ടി നി​ർ​ദേ​ശം. ഉ​ച്ച​ഭ​ക്ഷ​ണം വി​ള​ന്പു​ന്ന വേ​ള​യി​ലോ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ട​വേ​ള​യി​ലോ കു​ട്ടി​ക​ളെ അ​വ​രു​ടെ പ്രാ​യ​ത്തി​ന് ഇ​ണ​ങ്ങു​ന്ന പാ​ട്ടു​ക​ൾ കേ​ൾ​പ്പി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം.

ക​ലാ​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​ർ​ദേ​ശം. ഇ​ത് കു​ട്ടി​ക​ളി​ൽ ശാ​ന്ത​ത​യും സ​മാ​ധാ​ന​വും വി​ക​സി​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​കു​മെ​ന്നാ​ണ് എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഡ​ൽ​ഹി ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ​യു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ 34 മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തോ​ളം സ​മ​യ​മെ​ടു​ത്താ​ണ് വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ ഈ ​പ​ഠ​നം ന​ട​ത്തി​യ​ത്. 5130 വി​ദ്യാ​ർ​ഥി​ക​ളു​മാ​യും 102 അ​ധ്യാ​പ​ക​രു​മാ​യും പ​ഠ​നം സം​ഘം സം​വ​ദി​ച്ചു. പ്രീ ​പ്രൈ​മ​റി, പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി പ്ര​ത്യേ​കം മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എ​ൻ​സി​ഇ​ആ​ർ​ടി പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

ക​ല​യെ ഒ​രു വി​ഷ​യ​മാ​യ​ല്ല, മ​റി​ച്ച് ഒ​രു പാ​ഠ്യ ഉ​പ​ക​ര​ണ​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്ന് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​ർ അ​ഭി​പ്രാ​യം പ​റ​യ​രു​ത്, അ​വ താ​ര​ത​മ്യം ചെ​യ്യ​രു​ത്, ക​ല​യെ​യ​ല്ല അ​തി​ലേ​ക്ക് എ​ത്തു​ന്ന പ്ര​ക്രി​യ​യെ​യാ​ണ് വി​ല​യി​രു​ത്തേ​ണ്ട​ത് തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ലു​ള്ള​ത്. കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ചു​വ​രെ​ഴു​ത്ത്, അ​ച്ച​ടി മാ​സി​ക​ക​ളും വേ​ണം. ക​ഥ, ക​വി​ത, സ്കൂ​ൾ സം​ഭ​വ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ, ജീ​വി​ത ബ​ന്ധി​യാ​യ കാ​ര്യ​ങ്ങ​ൾ, ഫോ​ട്ടോ​ക​ൾ, കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും കാ​ർ​ട്ടൂ​ണു​ക​ളും ആ​യി​രി​ക്ക​ണം ഇ​വ​യു​ടെ ഉ​ള്ള​ട​ക്കം.

നി​ല​വി​ൽ സ്കൂ​ളു​ക​ളി​ലു​ള്ള വ​രി​യും നി​ര​യു​മാ​യു​ള്ള കു​ട്ടി​ക​ളു​ടെ ഇ​രി​പ്പ​ട രീ​തി മാ​റ്റ​ണം. നി​ര​ന്ത​രം മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​വു​ന്ന വി​ധ​ത്തി​ൽ കു​ടു​ത​ൽ സു​ഗ​മ​മാ​യ ഇ​ട​ത്തോ​ടു കൂ​ടി വേ​ണം ക്ലാ​സ് മു​റി​ക​ളി​ൽ ഇ​രി​പ്പ​ട​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ. യു ​ഷേ​പ്പി​ലോ, അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ലോ ഇ​ത് സ​ജ്ജീ​ക​രി​ക്ക​ണം. എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും അ​ടു​ത്തെ​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം അ​ധ്യാ​പ​ക​ർ ക്ലാ​സ് മു​റി​ക​ളി​ൽ പ​ഠി​പ്പി​ക്കേ​ണ്ട​ത്. എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം.