യുപിയിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
11:30 PM Oct 09, 2019 | Deepika.com
ബസ്തി: യുപിയിലെ ബസ്തിയിൽ ബിജെപി നേതാവിനെ അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തി. കബീർ തിവാരി(26)യാണു മാൾവിയയിലെ രൺജീത് ക്രോസിംഗിൽ ഇന്നലെ രാവിലെ വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്.