മോദി-ഷി ഉച്ചകോടി: 10 ടിബറ്റുകാരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു

12:44 AM Oct 09, 2019 | Deepika.com
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ മാ​​മ​​ല്ല​​പു​​ര​​ത്ത് പ്ര​​ധാ​​നമ​​ന്ത്രി ന​​രേ​​ന്ദ മോ​​ദി​​യും ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗും ന​​ട​​ത്തു​​ന്ന ഉ​​ച്ച​​കോ​​ടി​​ക്കു മു​​ന്നോ​​ടി​​യാ​​യി 10 ടി​​ബ​​റ്റു​​കാ​​രെ ത​​മി​​ഴ്നാ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

42 പേ​​രെയാണ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നത്. ഇ​​തി​​ൽ 32 പേ​​രെ വി​​ട്ട​​യ​​ച്ചു. പ​​ത്തു പേ​​രു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ പ്ര​​തി​​ഷേ​​ധം ന​​ട​​ത്താ​​നു​​ള്ള സാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​യി​​രു​​ന്നു ഇ​​വ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ടി​​ബ​​റ്റ​​ൻ ആ​​ക്ടി​​വി​​സ്റ്റും പ്ര​​മു​​ഖ എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ ടെ​​ൻ​​സി​​ൻ ടി​​സു​​ൻ​​ഡ്യു​​വും അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.