ശ്രീനഗർ: കാഷ്മീരിലെ പുൽവാമ ജില്ലയിൽ രണ്ടു ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാവിലെ അവന്തിപോറ പട്ടണത്തിനു സമീപമായിരുന്നു ഏറ്റുമുട്ടൽ.
ഉഫയ്ദ് ഫാറൂഖ് ലോൺ, അബ്ബാസ് ഭട്ട് എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്. ഇരുവരും നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളികളായിരുന്നു. നിരവധി ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു.
കാഷ്മീരിൽ രണ്ടു ലഷ്കർ ഭീകരരെ വധിച്ചു
12:44 AM Oct 09, 2019 | Deepika.com