വ്യോമസേനയുടെ വാർഷികത്തിൽ പോർവിമാനം പറത്തി അഭിനന്ദൻ വർധമാൻ

12:44 AM Oct 09, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ 87-ാം വാ​ർ​ഷി​കദി​ന​ത്തി​ൽ പോ​ർവി​മാ​നം പ​റ​ത്തി അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലെ ഹി​ൻ​ഡ​ൻ എ​യ​ർ​ബേ​സി​ൽനി​ന്നു പ​റ​ന്നു​യ​ർ​ന്ന മി​ഗ്-21 ബൈ​സ​ണ്‍ പോ​ർ​വി​മാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ഭി​ന​ന്ദ​നാ​ണ്. ബ​ലാ​ക്കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്ന് മി​റാ​ഷ് -2000, ര​ണ്ട് സു​ഖോ​യ്-30 എം​കെ​ഐ പോ​ർ​മാ​ന​ങ്ങ​ളു​ടെ അ​വ​ഞ്ച​ർ ഫോ​ർ​മേ​ഷ​നാ​ണ് അ​ഭി​ന​ന്ദ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്. പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്‌​വാ പ്ര​വ​ശ്യ​യി​ലെ ബ​ലാ​ക്കോ​ട്ടി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി ന​ട​ത്തി​യ പ​രേ​ഡി​ലും പൈ​ല​റ്റു​മാ​ർ പ​ങ്കെ​ടു​ത്തു. എ​യ​ർ ​ചീ​ഫ് മാ​ർ​ഷ​ൽ ആ​ർ​.കെ.​എ​സ്. ബ​ഹാ​ദു​രി​യ​യും ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബ​ലാ​ക്കോ​ട്ടി​ൽ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​ന​ത്തെ അ​തി​സാ​ഹ​സി​ക​മാ​യി വെ​ടി​വ​ച്ചി​ട്ട അ​ഭി​ന​ന്ദ​നു​ൾ​പ്പെ​ടെ​യു​ള്ള സൈ​നി​കസം​ഘ​ത്തെ വ്യോ​മ​സേ​നാ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പാ​കി​സ്ഥാ​നി​ലെ ഭീ​ക​ര​ർ ഫെ​ബ്രു​വ​രി 14നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് ഇ​ന്ത്യ ഫെ​ബ്രു​വ​രി 27നു ​ബ​ലാ​ക്കോ​ട്ടി​ൽ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ഭി​ന​ന്ദ​ന്‍റെ മി​ഗ് 21 യു​ദ്ധവി​മാ​നം ത​ക​രു​ക​യും അ​ദ്ദേ​ഹം പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ൽ മാ​ർ​ച്ച് ഒ​ന്നി​ന് അ​ഭി​ന​ന്ദ​നെ പാ​ക്കിസ്ഥാ​ൻ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ സു​ഖോ​യ് വി​മാ​നം വെ​ടി​വ​ച്ചി​ട്ടു എ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​വാ​ദം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് വ്യോ​മ​സേ​ന ഇ​ന്ന​ലെ വീ​ണ്ടും സു​ഖോ​യ് വി​മാ​നം ആ​കാ​ശ​ത്തി​റ​ക്കി​യ​ത്. ഫെ​ബ്രു​വ​രി 27നു ​പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​ച്ചി​ട്ടു എ​ന്ന​വ​കാ​ശ​പ്പെ​ട്ട അ​തേ സു​ഖോ​യ് വി​മാ​ന​മാ​ണ് ഇ​ന്ന​ലെ ഹി​ൻ​ഡ​നി​ൽനി​ന്നു പ​റ​യു​ന്നു​യ​ർ​ന്ന് അ​വ​ർ​ഞ്ച​ർ ഫോ​ർ​മേ​ഷ​ന്‍റെ ഭാ​ഗ​മാ​യ​ത്. വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ്-16 വി​മാ​നം വെ​ടി​വ​ച്ചി​ട്ട ശേ​ഷം പാ​ക്കി​സ്ഥാ​നി​ൽ അ​ക​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​ടെ സു​ഖോ​യ് വി​മാ​നം വെ​ടി​വ​ച്ചി​ട്ടു എ​ന്നു പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ട്ട​ത്.