ആൾക്കൂട്ട കൊലപാതകം ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കരുതെന്ന് മോഹൻ ഭഗവത്

12:44 AM Oct 09, 2019 | Deepika.com
നാ​​ഗ്പു​​ർ: ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​ക​​മെ​​ന്ന​​ത് പാ​​ശ്ചാ​​ത്യ നി​​ർ​​മി​​തി​​യാ​​ണെ​​ന്ന് ആ​​ർ​​എ​​സ്എ​​സ് ത​​ല​​വ​​ൻ മോ​​ഹ​​ൻ ഭ​​ഗ​​വ​​ത്. രാ​​ജ്യ​​ത്തെ അപ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്താ​​ൻ ഇ​​ത് ഉ​​പ​​യോ​​ഗി​​ക്ക​​രു​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വി​​ജ​​യ​​ദ​​ശ​​മി ദി​​ന​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​ക​​മെ​​ന്ന് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഉ​​ട​​ലെ​​ടു​​ത്ത വാ​​ക്ക​​ല്ല. വേ​​റൊ​​രു മ​​ത​​പു​​സ്ത​​ക​​ത്തി​​ൽ​​നി​​ന്നു​​ണ്ടാ​​യ​​താ​​ണ്. നാം ​​ഇ​​ന്ത്യ​​ക്കാ​​ർ സാ​​ഹോ​​ദ​​ര്യ​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്ന​​വ​​രാ​​ണ്. ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​രം പോ​​ലെ​​യു​​ള്ള വാ​​ക്കു​​ക​​ൾ ഇ​​ന്ത്യ​​ക്കാ​​രി​​ൽ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്ക​​രു​​ത്-​​മോ​​ഹ​​ൻ ഭ​​ഗ​​വ​​ത് പ​​റ​​ഞ്ഞു.