ചണ്ഡിഗഡ്: ഹരിയാനയിൽ രണ്ടു മുൻ ഐഎൻഎൽഡി എംപിമാർ കോൺഗ്രസിൽ ചേർന്നു. ചരൺജീത് സിംഗ് റോറി, സുശീൽകുമാർ ഇന്ദോറ എന്നിവരാണു കോൺഗ്രസിലെത്തിയത്. 2014-19 കാലത്ത് സിർസയിൽനിന്നുള്ള എംപിയാണു ചരൺജീത് സിംഗ് റോറി.
1998-2004 മുതൽ രണ്ടു തവണ സിർസയിൽനിന്നു ലോക്സഭയിലെത്തിയ ആളാണ് ഇന്ദോറ. സിർസയിൽനിന്നു രണ്ടു തവണ പരാജയപ്പെട്ട മുൻ പിസിസി അധ്യക്ഷൻ അശോക് തൻവർ പാർട്ടി വിട്ടതിനു പിന്നാലെയാണു റോറിയും ഇന്ദോറയും കോൺഗ്രസിലെത്തിയത്.
ഹരിയാനയിൽ രണ്ട് മുൻ ഐഎൻഎൽഡി എംപിമാർ കോൺഗ്രസിൽ ചേർന്നു
11:49 PM Oct 08, 2019 | Deepika.com