ന്യൂഡൽഹി: ഗോവയിൽ നവംബർ 20 മുതൽ 28 വരെ നടക്കുന്ന അന്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) 250 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇത്തവണ റഷ്യയാണ് പങ്കാളിത്വം വഹിക്കുന്ന രാജ്യമെന്നു കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവ് അമിതാബ് ബച്ചൻ തെരഞ്ഞെടുത്ത എട്ടു ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഗോവ ചലച്ചിത്രമേളയ്ക്ക് 250 ചിത്രങ്ങൾ
12:30 AM Oct 07, 2019 | Deepika.com