വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു
12:30 AM Oct 07, 2019 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു ട്രെയിനി പൈലറ്റുകൾ മരിച്ചു. ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം വികാരാബാദ് ജില്ലയിലെ സുൽക്കാൻപുർ ഗ്രാമത്തിലെ കൃഷിയിടത്തിലാണു തകർന്നുവീണത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എൻജിൻ തകരാർ മൂലമാണു വിമാനം തകർന്നു വീണതെന്നാണു വിവരം.