ഭോപാൽ: മധ്യപ്രദേശിൽ എട്ടു കോടി രൂപയുടെ രക്തചന്ദനം പിടികൂടിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ധർ ജില്ലയിലുള്ള ഖാൽഘട്ട് ടോൾ പ്ലാസയിൽ കഴിഞ്ഞ മാസമാണ് 15,500 കിലോയോളം രക്തചന്ദനം വനംവകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
എട്ടു കോടി രൂപ വിലമതിക്കുന്ന രക്തചന്ദനം ചെന്നൈയിൽനിന്ന് ഉത്തർപ്രദേശിലെ മൊറാദാബാദിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് വനംവകുപ്പിന്റെ പിടിയിലാകുന്നത്.
മധ്യപ്രദേശിൽ എട്ടുകോടിയുടെ രക്തചന്ദനം പിടികൂടി, മൂന്നുപേർ അറസ്റ്റിൽ
12:30 AM Oct 07, 2019 | Deepika.com