ഗുജറാത്ത്: രണ്ടു മണ്ഡലങ്ങളിൽകൂടി ഉപതെരഞ്ഞെടുപ്പ്
12:56 AM Sep 23, 2019 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളിൽക്കൂടി തെരഞ്ഞെടുപ്പു കമ്മീഷൻ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. രാധൻപുർ, ബയാഡ് മണ്ഡലങ്ങളിലാണ് ഇന്നലെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. അൽപേഷ് ഠാക്കൂർ, ധവാൽസിംഗ് സാല എന്നിവർ രാജിവച്ചതിനെത്തുടർന്നായിരുന്നു ഈ മണ്ഡലങ്ങളിൽ ഒഴിവുണ്ടായത്. അമരവാഡി, തരാഡ്, ലൂണാവാഡ, ഖേരാലു മണ്ഡലങ്ങളിൽ ശനിയാഴ്ച ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.