2021ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കും
12:56 AM Sep 22, 2019 | Deepika.com
ഭുവനേശ്വർ: ഇന്ത്യ 2021 ഡിസംബറിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് ഐഎസ്ആർഒ തലവൻ കെ. ശിവൻ. ഐഐടി ഭുവനേശ്വറിലെ എട്ടാം കോൺവെക്കേഷൻ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെതന്നെ റോക്കറ്റിലാകും മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുക. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.