ന്യൂഡൽഹി: യുഎൻ പൊതുസഭയിൽ കാഷ്മീർ പ്രശ്നം പാക്കിസ്ഥാൻ ഉന്നയിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി. മുൻകാലങ്ങളിൽ ഭീകരതയെ മുഖ്യവിഷയമാക്കിയിരുന്ന പാക്കിസ്ഥാൻ വിദ്വേഷപ്രസംഗത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്.
വിഷംനിറച്ച പേന ഏറെക്കാലം ഉപയോഗിക്കാനാവില്ലെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി സയിദ് അക്ബറുദ്ദീൻ അഭിപ്രായപ്പെട്ടു. യുഎന്‍ പൊതുസഭയിൽ കാഷ്മീർ പ്രശ്നം പാക്കിസ്ഥാൻ ഉന്നയിച്ചാൽ ഇന്ത്യ ഏതുതരത്തിലാകും പ്രതിരോധിക്കുക എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജമ്മുകാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന വകുപ്പ് ഇന്ത്യ റദ്ദാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 27ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്.
കാഷ്മീർ: പാക്കിസ്ഥാനു താക്കീതുമായി ഇന്ത്യ
12:15 AM Sep 21, 2019 | Deepika.com