മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിൽ ഭിന്നതയില്ലെന്നും സഖ്യത്തിന്റെ സീറ്റ് വിഭജനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. മുതിർന്ന ശിവസേനാ നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റ് വിഭജന ഫോർമുല ലോക്സഭാ തെരഞ്ഞെടുപ്പിനിടെ തീരുമാനിച്ചിരുന്നതായിരുന്നുവെന്ന് താക്കറെ പറഞ്ഞു.
ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെയോ അതിനു മുന്പോ സീറ്റ് വിഭജനം പ്രഖ്യാപിക്കുമെന്ന് ശിവസേന സെക്രട്ടറി അനിൽ ദേശായി പറഞ്ഞു. ശിവസേന 126 സീറ്റുകളിലും ബിജെപി 162 സീറ്റുകളിലും മത്സരിക്കുമെന്ന റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ദേശായി തയാറായില്ല. ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്ന് സീറ്റ് വിഭജനം പ്രഖ്യാപിക്കുമെന്ന് ദേശായി പറഞ്ഞു.
പകുതി സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു മുതിർന്ന ശിവസേന നേതാവും മന്ത്രിയുമായി ദിവാകർ റാവുത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബിജെപിയുമായി ഭിന്നതയില്ല, സീറ്റ് വിഭജനം രണ്ടു ദിവസത്തിനകം: ഉദ്ധവ് താക്കറെ
12:15 AM Sep 21, 2019 | Deepika.com