ആന്ധ്ര ബോട്ട് ദുരന്തം: ഉടമ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
12:08 AM Sep 21, 2019 | Deepika.com
അമരാവതി: ആന്ധ്രപ്രദേശിൽ ഗോദാവരിനദിയിൽ ബോട്ട് മുങ്ങി 35 പേർ മരിച്ച സംഭവത്തിൽ ബോട്ടുടമ കെ. വെങ്കട്ടരമണയെയും രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു ബോട്ട് മുങ്ങിയത്. 26 പേരെ രക്ഷപ്പെടുത്തിയിരുന്നു. 16 പേരെ കാണാതായി. 77 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.