നാസിക്: കാഷ്മീരിൽ പുതിയ പറുദീസ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ഐക്യത്തിനുവേണ്ടിയുള്ള തീരുമാനമായിരുന്നു.
കാഷ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ അക്രമം, ഭീകരത, വിഘടനവാദം, അഴിമതി എന്നിവയിൽനിന്നു മോചിപ്പിക്കാനായിരുന്നു ആ തീരുമാനം. കാഷ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നു രാജ്യത്തിന് ഉറപ്പു നല്കിയിരുന്നു. രാജ്യം ഇപ്പോൾ ആ പാതയിലേക്കു നീങ്ങുകയാണ് എന്നതിൽ ഞാൻ തൃപ്തനാണ്-മോദി കൂട്ടിച്ചേർത്തു.
കാഷ്മീരിൽ പുതിയ പറുദീസ സൃഷ്ടിക്കുമെന്നു മോദി
12:55 AM Sep 20, 2019 | Deepika.com