കർണാടകയിലെ വനിതാ എംഎൽഎ ലക്ഷ്മി ഹെബ്ബാൽക്കറെ ഇഡി ചോദ്യംചെയ്തു
12:16 AM Sep 20, 2019 | Deepika.com
ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് വനിതാ എംഎൽഎ ലക്ഷ്മി ഹെബ്ബാൽക്കറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവായ ഡി.കെ. ശിവകുമാറിനെതിരേ രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ ചോദ്യംചെയ്തത്.