ന്യൂഡൽഹി: ചെറുകിട വ്യവസായങ്ങളുടെ കുടിശികയായ വായ്പകൾ അടുത്ത മാർച്ചുവരെ നിഷ്ക്രിയ ആസ്തി (എൻപിഎ) ആയി പ്രഖ്യാപിക്കരുതെന്ന് പൊതുമേഖലാ ബാങ്കുകൾക്കു നിർദേശം.
ഇന്നലെ പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ചർച്ചയിലാണ് ഈ നിർദേശം. സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങൾക്കെല്ലാം ഈ നിർദേശം ബാധകമാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു കൂടുതൽ വായ്പ നല്കാനും മന്ത്രി യോഗത്തിൽ നിർദേശിച്ചു.
കുടിശികയെല്ലാം എൻപിഎ ആയി പ്രഖ്യാപിക്കരുത്: മന്ത്രി
12:16 AM Sep 20, 2019 | Deepika.com