ആദ്യ കന്നഡ ശബ്ദ ചലച്ചിത്രത്തിൽ അഭിനയിച്ച നടി പദ്മാദേവി അന്തരിച്ചു
12:16 AM Sep 20, 2019 | Deepika.com
ബംഗളൂരു: ആദ്യ കന്നഡ ശബ്ദ ചലച്ചിത്രത്തിൽ അഭിനയിച്ച നടി പദ്മാദേവി(95) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. 1934 ൽ ആദ്യ കന്നഡ ശബ്ദ ചലച്ചിത്രമായ ഭക്ത ധ്രുവയിൽ പദ്മാദേവി അഭിനയിച്ചിരുന്നു. 1936ൽ പുറത്തിറങ്ങിയ സംസാര നൗകെയിലൂടെയാണു പദ്മാദേവി പ്രശസ്തിയിലേക്കുയർന്നത്. നിരവധി നാടകങ്ങളിലും അഭിനയിച്ച ഇവർ ബംഗളൂരു ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്.