ഡിഎംകെ പ്രതിഷേധം നീട്ടിവച്ചു
12:36 AM Sep 19, 2019 | Deepika.com
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ ഡിഎംകെ നാളെ സംസ്ഥാനവ്യാപകമായി നടത്താനിരുന്ന പ്രതിഷേധം നീട്ടിവച്ചു. ഹിന്ദി അടിച്ചേൽപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണത്തെത്തുടർന്നാണു ഡിഎംകെയുടെ തീരുമാനം.